Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Borge Brandt

എപ്സ്റ്റീൻ ബന്ധം: വേൾഡ് ഇക്കണോമിക് ഫോറം തലവൻ രാജിവച്ചു

ജ​​നീ​​വ: ലൈം​​ഗി​​ക കു​​റ്റ​​വാ​​ളി ജെ​​ഫ്രി എ​​പ്സ്റ്റീ​​നു​​മാ​​യു​​ള്ള ബ​​ന്ധം പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ വേ​​ൾ​​ഡ് ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് ബോ​​ർ​​ഗ് ബ്രെ​​ൻ​​ഡ് രാ​​ജി​​വ​​ച്ചു.

നോ​​ർ​​വേ​​യു​​ടെ മു​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​ണ് ബ്രെ​​ൻ​​ഡ്. 2013-2017 കാ​​ല​​ത്താ​​ണ് ഇ​​ദ്ദേ​​ഹം നോ​​ർ​​വീ​​ജി​​യ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​യ​​ത്. ബ്രെ​​ൻ​​ഡ് ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി നോ​​ർ​​വീ​​ജി​​യ​​ൻ നേ​​താ​​ക്ക​​ൾ​​ക്ക് എ​​പ്സ്റ്റീ​​നു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്ന രേ​​ഖ​​ക​​ൾ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു.

അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​മെ​​ന്ന് നോ​​ർ​​വീ​​ജി​​യ​​ൻ മാ​​ധ്യ​​മ​​സ്ഥാ​​പ​​ന​​മാ​​യ എ​​ൻ​​ആ​​ർ​​കെ​​യോ​​ട് ബ്രെ​​ൻ​​ഡ് പ​​റ​​ഞ്ഞു. ബി​​സി​​ന​​സ് സം​​ബ​​ന്ധ​​മാ​​യി മാ​​ത്ര​​മാ​​ണ് എ​​പ്സ്റ്റീ​​നെ ക​​ണ്ട​​തെ​​ന്നും എ​​പ്സ്റ്റീ​​ന്‍റെ ക്രി​​മി​​ന​​ൽ പ​​ശ്ചാ​​ത്ത​​ലം അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും ബ്രെ​​ൻ​​ഡ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Latest News

Corehub Up